IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ.എ.എം.ഇ സംസ്ഥാന തല ആർട്ടോറിയം, ഓഫീസ് പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

10 Oct 2025

നിലമ്പൂർ : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ആർട്ടോറിയത്തിൻ്റെ ഓഫീസ് പ്രവർത്തനാരംഭം കേരള മുസ്ലിം ജമാഅമത്ത് മലപ്പുറം ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി നിർവ്വഹിച്ചു.

നവംബർ 7, 8 തീയ്യതികളിലായി പ്രഖ്യാപിച്ച പരിപാടി നിലമ്പൂർ, മജ്മഅ് സഖാഫത്തിൽ ഇസ്ലാമിയ്യ (എം.എസ്. ഐ) ഇംഗ്ലീഷ് സ്കൂളിലാണ് നടക്കുന്നത്. റീജിയണൽ തലങ്ങളിൽ വിജയികളായ വിവിധ ജില്ലകളിലെ മികച്ച പ്രതിഭാധനരായ വിദ്യാർത്ഥികളാണ് സ്റ്റേജ് -സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്. 
അബ്ദുറഹിമാൻ ദാരിമി സീഫോർത്ത് ജനറൽ മാനേജർ മജ്മഅ് അക്കാദമി, കൊമ്പൻ മുഹമ്മദ് ഹാജി ട്രഷറർ മജ്മഅ് , വി.പി.എം ഇസ്ഹാഖ് ജനറൽ സെക്രട്ടറി ഐ.എ.എം.ഇ , ടി.കെ അബ്ദുള്ള കുണ്ടു തോട് മജ്മഅ് ജോയിൻ്റ് സെക്രട്ടറി, പി.സി അബ്ദുറഹിമാൻ ഐ.എ.എം.ഇ എക്സിക്യുട്ടീവ് മെമ്പർ, ഫിറോസ് എ.ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മജ്മഅ് , മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.