കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷൻ (ഐ.എ.എം.ഇ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ സംസ്ഥാന തല ഇംഗ്ലീഷ് കലോത്സവം (ലിംഗ്വാ ഫീസ്റ്റ) ജൂലൈ 20 ന് തെച്ചിയാട് അൽ ഇർഷാദ് സെൻട്രൽ സ്കൂളിൽ നടക്കും. അമ്പതോളം മത്സരയിനങ്ങളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കാനെത്തും. തെച്ചിയാട് അൽ ഇർശാദ് സെൻട്രൽ സ്കൂൾ കൺവൻഷൻ സെൻ്ററിൽ നടന്ന സ്വാഗത സംഘ രൂപീകരണ കൺവൻഷൻ ഐ.എ.എം.ഇ പ്രസിഡണ്ട് പ്രൊഫസർ എ.കെ. അബ്ദുൽ ഹമീദ് സാഹിബ് ഉദ്ഘാടനം ചെയ്തു. അൽ ഇർഷാദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറി വി. ഹുസൈൻ മേപ്പള്ളി അധ്യക്ഷത വഹിച്ചു. ഐ.എ.എം.ഇ സംസ്ഥാന പ്രവർത്തക സമിതിയംഗം പി.സി. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേറ്റർ സി.എം നൗഷാദ്, സ്കൂൾ മാനേജർ മൻസൂർ അലി എ.പി, പി.ടി.എ പ്രസിഡണ്ട് മൊയ്തീൻ കോയ, മോറൽ സയൻസ് വിഭാഗം മേധാവി സലാം സുബ്ഹാനി, അൽ ഇർശാദ് ഹൈസ്കൂൾ പ്രിൻസിപ്പൽ പി.ടി. ജൗഹർ, എൻ.വി. റഫീഖ് സഖാഫി, കെ.ടി.സി. അബൂബക്കർ, വിവിധ സ്ഥാപന മേധാവികൾ സംബന്ധിച്ചു. ഇംഗ്ലീഷ് കലോത്സവത്തിൻ്റെ സംഘാടനത്തിന് സി.കെ. ഹുസൈൻ നീബാരി ചെയർമാനായും പി.സി. അബ്ദുറഹ്മാൻ ജനറൽ കൺവീനറായും മൻസൂർ അലി എ.പി. ഫിനാൻസ് കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മറ്റു ഭാരവാഹികൾ: വൈസ് ചെയർമാൻ: ഹുസൈൻ മേപ്പള്ളി, മൊയ്തീൻ കോയ, അസ്ലം സിദ്ധീഖി, സലാം സുബ്ഹാനി. കൺവീനർമാർ: റസാക്ക് സഖാഫി വെണ്ണക്കോട്, ജൗഹർ പി.ടി, എൻ.വി റഫീഖ് സഖാഫി. വൈസ് പ്രിൻസിപ്പൽ എ.പി. മുസ സ്വാഗതവും റസാക്ക് സഖാഫി വെണ്ണക്കോട് നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ സ്ഥാപന മേധാവികൾക്ക് വേണ്ടി സംഘടിപ്പിച്ച ലിംഗ്വാഫീസ്റ്റ ഓറിയൻ്റേഷൻ പ്രോഗ്രാം ഐ.എ.എം.ഇ എക്സിക്യൂട്ടീവ് ഡയരക്ടർ അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ മുഹമ്മദലി, കെ.എം അബ്ദുൽ കാദർ, പി.സി അബ്ദു റഹ്മാൻ നേതൃത്വം നൽകി.