കോഴിക്കോട്: ഐ .എ.എം. ഇ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ പതിനേഴ് ബോഴ്സ് കാറ്റഗറിയിൽ കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂളിലെ മുഹമ്മദ് സിനാനും ഗേൾസ് വിഭാഗത്തിൽ ചൊക്ലി ഒ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂളിലെ മിൻഹ ഫാത്തിമയും വിജയികളായി. അണ്ടർ 14 ബോയ്സ് വിഭാഗത്തിൽ ബാലുശ്ശേരി മർക്കസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി സയീദ് മുഹമ്മദ് അഷ്റഫും ഗേൾസ് വിഭാഗത്തിൽ ഉളിയിൽ, മജ്‌ലിസ് ഇംഗ്ലീഷ് സ്കൂളിലെ ഫാത്തിമത്ത് ലാനിയയും അണ്ടർ 12 ബോയ്സ് വിഭാഗത്തിൽ നിന്ന് പന്താവൂർ, ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ ഹാദി റസീനും ഗേൾസ് കാറ്റഗറിയിൽ മാവൂർ, മഹ്ളറ പബ്ലിക് സ്കൂളിലെ മെഹ്ജബിനും ജേതാക്കളായി . വിവിധ കാറ്റഗറികളിലായി മുപ്പത് സ്കൂളുകളിൽ നിന്നും 116 വിദ്യാർത്ഥികളാണ് മേൽമുറി, മഅദിൻ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. ഐ. എ.എം ഇ എക്സിക്യുട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എ.എം. ഇ സംസ്ഥാന സെക്രട്ടറി നൗഫൽ കോഡൂർ സന്ദേശ പ്രഭാഷണം നടത്തി , അബ്ദുൾ റഹ്മാൻ, മജീദ് ഇർഫാനി, കെ.സി. എം ശാക്കിർ , ശരീഫ് .കെ, സെയ്തലവിക്കോയ, സെയ്തലവി സഅദി, നൂറുൽ അമീൻ തുടങ്ങിയവർ സംബന്ധിച്ചു.