കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ കൂട്ടായ്മയായ ഐ.എ.എം. ഇ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ആർട്ടോറിയം '23 ന് മുന്നോടിയായി നടക്കുന്ന ജില്ലാ തല ആർട്ടോറിയങ്ങൾക്ക് നാളെ മലപ്പുറം എ.ആർ നഗർ മർകസ് പബ്ലിക് സ്കൂളിൽ തുടക്കമാവും.വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തി അഞ്ഞൂറ് വിദ്യാർത്ഥികൾ 130 ഇനങ്ങളിലായി പതിനഞ്ച് സ്റ്റേജുകളിൽ ഏഴ് കാറഗറികളിലായി മത്സരിക്കാനെത്തും.ഐ.എ.എം. ഇ മറ്റ് ജില്ലാ സോണുകളിൽ കാസർകോഡ് (മുണ്ടൻ കുഴി ഹസ്ബി അക്കാദമി ), കണ്ണൂർ ( വളപട്ടണം ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ ), പാലക്കാട് (കൊമ്പം മാലാന ഇംഗ്ലീഷ് മീഡിയം സ്കൂൾ ), സെൻട്രൽ സോൺ (പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്കൂൾ ), എന്നിവിടങ്ങളിലായി ഒക്ടോബർ 12 നും കോഴിക്കോട് 13, 14 തിയ്യതികളിലായി എരഞ്ഞിപ്പാലം മർക്കസ് ഇന്റർനാഷണൽ സ്കൂൾ ,തൃശൂർ 14 - ന് ചിറമനങ്ങാട് കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറിയിലും നടക്കുമെന്ന് ഐ.എ. എം. ഇ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
ജില്ലാ സോൺ തലങ്ങളിൽ വിജയം നേടിയവർക്ക് നവംബർ നാലിന് തൊടുപുഴ അൽ അസ്ഹർ കാമ്പസിൽ നടക്കുന്ന സംസ്ഥാന തല ആർട്ടോറിയത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങും.