IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ. എ. എം. ഇ ലിംഗ്വാ ഫിയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ്: മെംസ് ഇന്റർനാഷണൽ സ്കൂൾ കാരന്തൂർ ചാമ്പ്യൻ

01 Jan 2025

ഐ. എ. എം.ഇ ലിംഗ്വാ ഫീസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് കാരന്തൂർ മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ ജേതാക്കൾ.

കോഴിക്കോട്: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കൂളുകളുടെ കൂട്ടായ്മയായ ഐ.എ.എം. ഇ (ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ) സംഘടിപ്പിച്ച ലിംഗ്വാ ഫീസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റിൽ കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ ഓവറോൾ ജേതാക്കളായി. എരഞ്ഞിപ്പാലം മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പും മേൽമുറി മഅദിൻ പബ്ലിക് സ്കൂൾ സെക്കൻ്റ് റണ്ണറപ്പും കരസ്ഥമാക്കി. സീനിയർ ജൂനിയർ ഗേൾസ് ബോയ്സ് വിഭാഗങ്ങളിലായി സംസ്ഥാനത്തെ വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് മത്സരിക്കാനെത്തിയത്. 4 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ ഐക്കരപ്പടി മർക്കസ് പബ്ലിക് സ്കൂൾ ഒന്നും മർക്കസ് എ.ആർ നഗർ രണ്ടും കാരന്തൂർ മെംസ് ഇൻ്റർനാഷണൽ മൂന്നും സ്ഥാനങ്ങൾ നേടി. ഗേൾസ് വിഭാഗത്തിൽ എരഞ്ഞിപ്പാലം മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ, മേൽമുറി മഅദിൻ പബ്ലിക് സ്കൂൾ, ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ബോയ്സിൽ കൊപ്പം അൾജിബ്ര ഗ്ലോബൽ സ്കൂൾ ഒന്നാമതായും കാരന്തൂർ മെംസ് ഇൻ്റർനാഷണൽ രണ്ടാമതും എരഞ്ഞിപ്പാലം മർക്കസ് ഇൻ്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. 
ഗേൾസിൽ കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ ഒന്നാമതും ദേളി സഅദിയ്യ ഇംഗ്ലീഷ് സ്കൂൾ രണ്ടും മേൽമുറി മഅ്ദിൻ പബ്ലിക് സ്കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.എ.എം. ഇ ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ് സമ്മാനിച്ചു. നൗഫൽ കോഡൂർ, പി.സി അബ്ദുൾ റഹ്മാൻ എ. ബി അബ്ദുല്ല മാസ്റ്റർ, ജാബിർ സഖാഫി, ശരീഫ് യു.പി, നൗഷാദ് സി.എം, അബ്ദുൾ റഹ്മാൻ ഹാജി, അബ്ദുൾ സലാം ഹാജി, ഇസ്മായിൽ സഅദി , തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ ഇർഫാനി സ്വാഗതവും മുസമ്മിൽ ഉദിനൂർ നന്ദിയും പറഞ്ഞു.