IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

iset '24 Level - 2 ജനുവരി 15, 16 തിയ്യതികളിൽ.

15 Jan 2025

കോഴിക്കോട്: iset '24 Level - 2  ജനുവരി 15, 16 തിയ്യതികളിൽ
ഓൺലൈനായി നടത്തപ്പെടുന്നു.
നേരത്തെ സ്കൂൾ തലങ്ങളിൽ നടന്ന (Level - 1) OMR ടെസ്റ്റിൽ മെറിറ്റ് (Above 40% mark) നേടിയ 6 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ളതാണ് Level - 2 .ഇത് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ജനുവരി 15 ബുധനാഴ്ച്ച 8 മുതൽ 10 ക്ലാസ് വരെയും ജനുവരി 16 വ്യാഴാഴ്ച 6,7 ക്ലാസുകൾക്കും എന്ന നിലയിലാണ് പരീക്ഷ നടക്കുന്നത്. രണ്ട് ദിവസവും രാത്രി 7 മണിക്കാണ് 40 മിനുട്ട് ദൈർഘ്യമുള്ള പരീക്ഷ ആരംഭിക്കുന്നത്. ഒരു ക്ലാസിന്റെ പരീക്ഷ അവസാനിച്ച് 20 മിനുട്ടിന് ശേഷം അടുത്ത ക്ലാസിന്റെ പരീക്ഷ എന്ന രീതിയിലാണ് പ്ലാറ്റ്ഫോം  ക്രമീകരിച്ചിട്ടുള്ളത്.