IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ എ എം ഇ എജ്യൂ എക്സ് ലീഡേഴ്സ്  കോൺഫറൻസിന് പ്രൗഢ തുടക്കം

10 Oct 2025

തിരുവനന്തപുരം: കേരളത്തിലെ എജ്യൂഫൈ പബ്ലിക്കേഷൻസിന് കീഴിൽ സ്കൂൾ മേധാവികൾക്കും അക്കാഡമിക് ലീഡേഴ്സിനുമായി സംഘടിപ്പിച്ച എജ്യൂ എക്സ്  കോൺഫറൻസിൻ്റെ സംസ്ഥാന തല  ഉദ്ഘാടനം തിരുവനന്തപുരം ഫോർട്ടെ മാനർ ഹോട്ടലിൽ കേരള സംസ്ഥാന മൈനോരിറ്റി കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി  നിർവ്വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ  രംഗത്തെ ആധുനിക സാധ്യതകളെയും മാറ്റങ്ങളെയും ചർച്ച ചെയ്യുകയും അക്കാദമിക രംഗത്തെ മുന്നേറ്റങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.  രണ്ടരപ്പതിറ്റാണ്ടിൻ്റെ പ്രവർത്തന പാരമ്പര്യവുമായി   മികച്ച സേവനങ്ങളും മറ്റും പരിചയപ്പെടുത്തി വിവിധ സെഷനുകളായിട്ടാണ് എജ്യൂഫൈ പബ്ലിക്കേഷൻസ് ലീഡേഴ്സ് കോൺഫറൻസ് ഒരുക്കിയത്. വിവിധ സെഷനുകളായി നടന്ന പരിപാടിയിൽ അൺ ലോക്കിംഗ് ദ ലീഡർ വിതിൻ എന്ന സെഷനിൽ എജ്യൂക്കേഷനൽ എക്സ്പെർട്ടും ട്രെയ്നറുമായ അമീർ ഹസൻ ആസ്ത്രേലിയ നേതൃത്വം നൽകി.
എജ്യൂഫൈ 360 ബുക്സ്, ബിയോൻഡ് ബൗണ്ടറീസ് സെഷനിൽ എജ്യൂഫൈ അക്കാദമിക്സ് പ്രൊജക്ട് ഹെഡ് മഷൂദ് മംഗലാപുരവും ലിറ്റിൽ സ്റ്റെപ്പ്സ് , ബിഗ് ഡ്രീംസ് എന്ന ടോപ്പിക്കിൽ എജ്യൂഫൈ പബ്ലിക്കേഷൻ ചൈൽഡ് ഹുഡ് കരിക്കുലം ഓഫീസർ വന്ദന റാവുവും സംവദിച്ചു. 

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ക്വാളിറ്റി എജ്യൂക്കേഷൻ ലക്ഷ്യം വെക്കുന്ന വിവിധ പദ്ധതികളും നാഷണൽ എജ്യൂക്കേഷൻ പോളിസി പ്രകാരം തയ്യാറാക്കിയ 1-8 കരിക്കുലം, ടി.ആർ.എം, ടീച്ചേഴ്സ് ട്രൈയ്നിംഗ്, അസസ്മെൻ്റ് വർക്ക് ഷോപ്പ്, എജ്യൂഫൈ ലേണിംഗ് മാനേജ്മെൻ്റ് ആപ്പ് , ഇൻറാക്ടീവ് ഡിജിറ്റൽ സപ്പോർട്ട്, സ്പോട്ട്ലൈറ്റ് പ്രോഗ്രാം മാന്വൽ, എജ്യൂ ക്വസ്റ്റ് സ്കൂൾ വിസിറ്റ്, അവെനിർ ഡിജിറ്റൽ മാഗസിൻ, ഐസെറ്റ് (ഇൻ്റർ നാഷണൽ സ്കിൽ എൻഹാൻസ്മെൻ്റ് ട്രെയ്നിംഗ്) , യു ടി എസ് , എൽ ടി എസ് സ്കോളർഷിപ്പ് , ഓൺലൈൻ ഓഫ് ലൈൻ സേവനങ്ങൾ, ഐ ബ്രിം ഗ്രേഡ് 10 എക്സലൻസ് പ്രോഗാം , എജ്യൂറിച്ച് ലീഡേഴ്സ് ട്രൈയ്നിംഗ്, ഫ്യൂമസ് ഫിസിക്കൽ എജ്യുക്കേഷൻ സപ്പോർട്ട് , ജനറൽ പദ്ധതികളായ കരിയർ, പാരൻ്റിംഗ് പരിപാടികൾ, ടെസ്റ്റിമോണിയൽസ് & സക്സസ് സ്റ്റോറീസ്, എജ്യൂഫൈ ലീഗൽ കണക്ട്, എജ്യൂഫൈ ടാലൻ്റ് ബ്രിഡ്ജ് തുടങ്ങിയവയും വിദ്യാർത്ഥികൾ, അദ്ധ്യാപകർ , ലീഡേഴ്സ്, സ്ഥാപനങ്ങൾ എന്നിവയുടെ ഉയർച്ചക്കുള്ള സാധ്യതകൾ എജ്യൂഫൈ നൽകുന്നുണ്ട്. 

വിദ്യാഭ്യാസ  ഉന്നമനത്തിനായി പുതിയ  പദ്ധതികളിലൂടെയും പ്രോജക്ടുകളിലൂടെയും  അക്കാദമിക രംഗത്ത് വളർന്നു വരുന്ന സ്ഥാപനങ്ങളെ ഒരുമിപ്പിക്കുകയും വിദ്യാഭ്യാസ നിലവാരം ശക്തിപ്പെടുത്താനും എജ്യൂഫൈ പബ്ലിക്കേഷൻസ് നീലഗിരി, എറണാകുളം, മംഗലാപുരം, കന്യാകുമാരി, കൊല്ലം, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ കോൺഫറൻസിന് വേദിയാവുന്നുണ്ട്.