ഐ.എ.എം. ഇ
എജ്യൂറീച്ച് പ്രിൻസിപ്പാൾ കോൺഫറൻസ് സമാപിച്ചു.
കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിച്ച പ്രിൻസിപ്പാൾ കോൺഫറൻസ് എജ്യൂറീച്ച് ' 24 കാലിക്കറ്റ് ടവറിൽ സമാപിച്ചു. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പ്രിൻസിപ്പാൾമാർ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.എ.എം. ഇ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ് കീ നോട്ട് അവതരിപ്പിച്ചു. വ്യത്യസ്ത സെഷനുകളായി നടന്ന കോൺഫറൻസിൽ സ്കോളർഷിപ്പ് ആന്റ് ഒളിമ്പ്യാഡ് എന്ന വിഷയത്തിൽ പി.എസ്.കെ സുരേഷ് കുമാറും കോണ്ടക്‌സ്ചലൈസിംഗ് ടൈറ്റിൽസ് എന്നതിൽ അമീർ ഹസനും നേതൃത്വം നൽകി. ഐ.എ.എം. ഇ സംസ്ഥാന ഫിനാൻസ് സെക്രട്ടറി പ്രൊഫ. അബ്ദുൾ ഹമീദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ യു.സി അബ്ദുൾ മജീദ് തുടങ്ങിയവർ സംബന്ധിച്ചു. അഫ്സൽ കൊളാരി സ്വാഗതവും പി.സി അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.