ഐ. എ. എം. ഇ
ആർട്ടോറിയം ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ നവംബർ 1, 2 തീയ്യതികളിലായി മേൽമുറി മഅ്ദിൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന തല ആർട്ടോറിയത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘം ഓഫീസ് ആർട്ട് വിസ്റ്റ സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ എ. കെ അബ്ദുൾ ഹമീദ്, പ്രൊഫ യു സി അബ്ദുൾ മജീദ്, നൗഫൽ കോഡൂർ തുടങ്ങിയവർ സംസാരിച്ചു. 8 റീജിയണുകളിൽ നിന്നും വിജയികളായെത്തുന്ന 2000 ത്തോളം വിദ്യാർത്ഥികളാണ് 6 കാറ്റഗറികളിലായി 130 ഇനങ്ങളിൽ മത്സരിക്കാനെത്തുന്നത്. കലാപ്രതിഭകളെ സ്വീകരിക്കാൻ മഅദിൻ പബ്ലിക് സ്കൂൾ സജ്ജമായി തുടങ്ങി. ഉനൈസ് മുഹമ്മദ്, അമീർ ഹസൻ, അബ്ദുറഹ്മാൻ സൈതലവിക്കോയ തുടങ്ങിയവർ സംബന്ധിച്ചു. വി.പി.എം ഇസ്ഹാഖ് സ്വാഗതവും അഫ്സൽ കൊളാരി നന്ദിയും പറഞ്ഞു.