IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ.എ.എം. ഇ ഐ സെറ്റ് '23 ഫലം പ്രഖ്യാപിച്ചു.

07 Feb 2024

കോഴിക്കോട് : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ ഇന്റർനാഷണൽ സ്കിൽ എൻഹാൻസ്മെന്റ് പദ്ധതിയായ ഐസെറ്റിന്റെ ഫലം ഐ.എ.എം ഇ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തിൽ വിവിധ സ്കൂളുകൾ പങ്കെടുത്ത ഐ സെറ്റിന്റെ ഏഴാം എഡിഷനിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളിൽ നിന്നും മികച്ച മാർക്കോടെ കെ ജി തലങ്ങളിൽ മുഹമ്മദ് ശമ്മാസ് എൽ കെ ജി ഖാദിസിയ്യ ഇംഗ്ലീഷ് സ്കൂൾ ഫറോക്ക് ആയിശ ശസ്മിൻ യുകെജി, യെസ് ഇംഗ്ലീഷ് സ്കൂൾ മാട്ടായ തുടങ്ങിയവരുംസ്കൂൾ തലത്തിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ളവരിൽ സംസ്ഥാന തലത്തിൽ  916 ഗോൾഡ് നേട്ടങ്ങൾക്കർഹരായവർ മേൽ മുറി മഅദിൻ പബ്ലിക് സ്കൂളിലെ മുഹമ്മദ് റയ്യാൻ പി.എം ഒന്നാം ക്ലാസ്, രണ്ടാം തരത്തിൽ നിന്നും പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ ഹന്ന മർയം എം.കെ, മൂന്നാം ക്ലാസിൽ വണ്ടൂർ അൽ ഫുർഖാൻ പബ്ലിക് സ്കൂളിലെ മുഹമ്മദ് ഷിജാൻ കെ.പി നാലാം തരത്തിൽ മുജമ്മഅ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നഫീസ നബ വി.പി അഞ്ചിൽ കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂളിലെ അക്ബർ അലി.എസ് തുടങ്ങിയവരുമാണ്.ആറ് മുതൽ പത്ത് വരെ ക്ലാസുകളിൽ നിന്നും മികച്ച മാർക്ക് നേടിയവർക്ക് ജനുവരി അവസാന വാരത്തിൽ ഐ.എ.എം.ഇ ഒരുക്കുന്ന ഐ. സെറ്റ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമൊരുങ്ങും.
ഐ സെറ്റ് വിജയികളെ ഐ.എ.എം. ഇ സംസ്ഥാന നേതൃത്വം അഭിനന്ദിച്ചു.ഐ.എ.എം. ഇ സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫ.എ.കെ അബ്ദുൾ ഹമീദ്, വി.പി.എം ഇസ്ഹാഖ്, എൻ മുഹമ്മദലി, അഫ്സൽ കൊളാരി, നൗഫൽ കോഡൂർ , ഉനൈസ് മുഹമ്മദ്, കെ.എം അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.