IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ.എ.എം. ഇ ' ഇന്റലിജൻഷ്യ ' ലീഡേഴ്സ് കോൺഫറൻസ്

07 Feb 2024

കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിക്കുന്ന സ്കൂൾ ലീഡേഴ്സ് സംസ്ഥാന കോൺഫറൻസ് ഇന്ന്  കോഴിക്കോട് ഡിമോറ ഇന്റർനാഷണലിൽ നടക്കും.കേരള സർക്കാർ ഇൻഫർമേഷൻ കമ്മീഷണർ ഡോ. എ. അബ്ദുൾ ഹകീം നഹ ഉദ്ഘാടനം നിർവ്വഹിക്കും. പാട്രൺ ഡോ. എം.എ.എച്ച് അസ്ഹരി , എം.എൽ .എയും മുൻമന്ത്രിയുമായ അഹ്‌മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളാവും. ഐ.എ.എം. ഇ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് തുറാബ് അസ്സഖാഫി അദ്ധ്യക്ഷത വഹിക്കും. ട്രഷറർ പ്രൊഫ. എ കെ അബ്ദുൾ ഹമീദ് സംസാരിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്കൂൾ പ്രിൻസിപ്പൾമാരും മാനേജർമാരും പങ്കെടുക്കുന്ന ഏകദിന കോൺഫറൻസ്  നാല് സെക്ഷനുകളിലായി നടക്കും. ഐ.എ.എം.ഇ പുതിയ അക്കാദമിക് വർഷത്തിലേക്ക് പുറത്തിറക്കുന്ന ടെക്സ്റ്റ് ബുക്കുകളുടെ റിലീസും എക്സ്പെർട്ട് ടോക്കുകളും നടക്കും. സ്കൂൾ വിദ്യാഭ്യാസ രംഗത്തെ സാധ്യതകൾ ഉൾകൊള്ളിച്ച്  'ഫ്യൂച്ചർ റെഡി സ്കൂൾ ലീഡർഷിപ്പ് ' റീഡിഫൈ നിംഗ് എജ്യൂക്കേഷൻ ആന്റ് സ്കൂൾ ബ്രാൻഡിംഗ് എന്നീ വിഷയങ്ങളിൽ ഇന്റർനാഷണൽ ട്രെയിനർ അഡ്വ. എ.വി വാമനകുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും.ഐ.എ.എം ഇ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊഫ യു.സി അബ്ദുൾ മജീദ്, അബ്ദുൽ കരീം സഖാഫി, എൻ. മുഹമ്മദലി, നൗഫൽ കോഡൂർ, കെ.എം അബ്ദുൽ ഖാദർ, ഉനൈസ് മുഹമ്മദ്, ഉമർ മദനി തുടങ്ങിയവർ സംബന്ധിക്കും. ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ് സ്വാഗതവും ഡയറക്ടർ അഫ്സൽ കൊളാരി നന്ദിയും പറയും.