IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

ഐ.എ.എം. ഇ  ഫുട്ബോൾ ചാമ്പ്യൻഷിപ്പ്  : കാസർകോഡ് സഅദിയ്യയും തൃക്കരിപ്പൂർ മുജമ്മഅ് സ്കൂളും ജേതാക്കൾ.

07 Feb 2024

കോഴിക്കോട്: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ തൃക്കരിപ്പൂർ , മുജമ്മഅ് ഇംഗ്ലീഷ് സ്കൂളും 17 കാറ്റഗറിയിൽ കാസർകോഡ് ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കണ്ടറിയും ജേതാക്കളായി. മേൽമുറി മഅദിൻ പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജില്ല മത്സരങ്ങളിൽ മികവു പുലർത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ 24 ടീമുകളാണ് കലാശപ്പോരാട്ടത്തിനിറങ്ങിയത്. രാവിലെ ഏട്ടിന് തുടങ്ങിയ മത്സരങ്ങൾ വൈകുന്നേരം അഞ്ച് മണിയോടെ സമാപിച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ അണ്ടർ 14 കാറ്റഗറിയിൽ തൃക്കരിപ്പൂർ മുജമ്മഅ് ഇംഗ്ലീഷ് സ്കൂളും കാസർകോഡ് ദേളി സഅദിയ്യയും പരസ്പരം മത്സരിച്ചപ്പോൾ വിജയം 1-0 ത്തിന് മുജമ്മഅ് സ്കൂളിനൊപ്പം നിന്നു. അണ്ടർ 17 ഫൈനലിൽ ദേളി, സഅദിയ്യ സീനിയർ സെക്കണ്ടറിയും ഹിദായ പന്തീരങ്കാവും കളിയുടെ മുഴുസമയത്ത് ഗോൾ രഹിത സമനില പാലിച്ചപ്പോൾ ടൈബ്രേക്കറിൽ സഅദിയ്യ വിജയം നേടി .


അണ്ടർ 14 , 17 വിഭാഗത്തിൽ ദേളി സഅദിയ്യ സ്കൂളിലെ അഹമ്മദ് മിഹാദ്, മുഹമ്മദ് റാസി മികച്ച താരങ്ങളായും മുഹമ്മദ് സിദാൻ. എം, തൃക്കരിപ്പൂർ മുജമ്മഅ് സിദ്റത്തുൽ മുൻതഹ ദേളി, സഅദിയ്യ  എന്നിവരെ മികച്ച ഗോൾകീപ്പർമാരായും  തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് ഐ.എ.എം. ഇ എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ  കൊളാരിയും സെക്രട്ടറി നൗഫൽ കോഡൂരും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. ഐ.എ. എം ഇ ജില്ലാ ഭാരവാഹികളായ കെ.സി.എം ശാക്കിർ, അബ്ദുറഹിമാൻ, അൻവർ സഖാഫി, അർശദ് പള്ളിപ്പത്ത്, ജമാലുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.