IDEAL ASSOCIATION FOR MINORITY EDUCATION

Leading the community to be always ahead

അത്‌ലറ്റിക്സ് മീറ്റിൽ മെംസ് ഇന്റർനാഷണൽ ജേതാക്കൾ മഅദിൻ മേൽമുറിയും കാടാമ്പുഴ അൽ ഹുദയും രണ്ടാമത്.

07 Feb 2024

കോഴിക്കോട് : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എജ്യൂക്കേഷൻ സംഘടിപ്പിച്ച സംസ്ഥാന അത് ലറ്റിക്സ്‌ മീറ്റിൽ കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ ജേതാക്കളായി. അണ്ടർ 12, 14, 17 കാറ്റഗറികളിൽ മികച്ച മത്സരങ്ങൾ കാഴ്ച്ചവെച്ച് കാറ്റഗറി ചാമ്പ്യൻമാരായാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മേൽ മുറി മഅദിൻ പബ്ലിക് സ്കൂളും, കാടാമ്പുഴ അൽ ഹുദ സെൻട്രൽ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. പന്തീരങ്കാവ് ഹിദായ പബ്ലിക് സ്കൂളിനാണ് മൂന്നാം സ്ഥാനം.
വ്യത്യസ്ത കാറ്റഗറികളിലായി അണ്ടർ 10 വിഭാഗത്തിൽ ഇശാത്ത് പൂനൂർ ഒന്നാമതായും തളിപ്പറമ്പ് അൽ മഖർ രണ്ട് മേൽ മുറി മഅദിൻ മൂന്ന് സ്ഥാനങ്ങൾ നേടി. അണ്ടർ 12 കാറ്റഗറിയിൽ കൊപ്പം അൽ ജിബ്ര ഫസ്റ്റ് റണ്ണറപ്പും ഹിദായ പന്തീരങ്കാവ് സെക്കന്റ് റണ്ണറപ്പും കരസ്ഥമാക്കി. അണ്ടർ 14 - ൽ മേൽ മുറി മഅദിൻ കാടാമ്പുഴ അൽഹുദ, ബുഖാരി കൊണ്ടോട്ടി തുടങ്ങിയവർ 2, 3 സ്‌ഥാനങ്ങൾക്കർഹരായി. അണ്ടർ 17 വിഭാഗത്തിൽ കാടാമ്പുഴ അൽഹുദയും പന്തീരങ്കാവ് ഹിദായയുമാണ് 2,3 സ്ഥാനങ്ങൾ നേടിയവർ. ഐ.എ.എം. ഇ സംസ്ഥാന നേതൃത്വം വി.പി.എം ഇസ്ഹാഖ്, അഫ്സൽ കൊളാരി, കെ എം അബ്ദുൽ ഖാദർ തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ശഹീർ അസ്ഹരി, മുഹമ്മദ് ശാഫി, ദിൽഷാദ്, അബ്ദുൾ റഹ്മാൻ തങ്കച്ചൻ, മുഹമ്മദ് രിഫായ് തുടങ്ങിയവർ പങ്കെടുത്തു.